ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ് ലൈന്‍മാന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.08.2018) ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ് ലൈന്‍മാന്‍ മരിച്ചു. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ നീലേശ്വരം കടിഞ്ഞിമൂല സ്വദേശി ഷണ്‍മുഖന്‍ (55)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മീപ്പുഗിരിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറി കണക്ഷന്‍ ശരിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റ് തെറിച്ചുവീണത്. 

ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഭാര്യ: ഉമാവതി. ഏക മകള്‍ ചിന്നു (ഡിഗ്രി വിദ്യാര്‍ത്ഥിനി, പെരിയ കുണിയ ഗവ. കോളജ്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Death, Shock, Electricity, Electric post, Youth, Worker, Choori, Nellikunnu, Line man dies after electrocuted 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?