'മീശ' എന്ന നോവലിനെതിരെയുള്ള കലാപം: ജനാധിപത്യത്തിന് എതിരെയുള്ള കൊഞ്ഞനംകാട്ടല്‍
ജോസഫ് ആന്റണി
(www.kvartha.com 05.08.2018): 'ലോകത്തിന് അതിന്റെ കളങ്കം കാണിച്ചുകൊടുക്കുന്ന ഗ്രന്ഥങ്ങളെയാണ് അവര്‍ സദാചാരവിരുദ്ധം എന്ന് വിളിക്കുന്നത്.' 'മീശ' എന്ന നോവല്‍ തീവ്ര വലതുപക്ഷ ചിന്താഗതിക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയ വിഭ്രാന്തി കാണുമ്പോള്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ മേല്‍പ്പറഞ്ഞ വാക്കുകളാണ് ഓര്‍മയില്‍ വരുന്നത്. ഇവരെ ഉന്മത്തരാക്കാന്‍ തക്കവിധം എന്താണ് ഈ നോവലില്‍ ഉള്ളത്? മികച്ച കഥാകൃത്തിനുള്ള കേരളാ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ് ശ്രീ എസ് ഹരീഷ്. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് 'മീശ'. തന്റെ അഞ്ചു വര്‍ഷത്തെ അധ്വാനമാണ് 328 പേജുള്ള നോവല്‍ എന്ന് അദ്ദേഹം പറഞ്ഞു.
എസ് ഹരീഷിന്റെ ആദ്യ നോവലായ 'മീശ' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരികയായിരുന്നു. 2018 ജൂലൈ 11 ലെ ലക്കത്തില്‍ വന്ന മൂന്നാം അധ്യായത്തിലെ കുറച്ചു ഭാഗമാണ് വിവാദത്തിന് ഹേതുവായത്. ഭാര്യക്കും കുട്ടികള്‍ക്കും നേരേ ഉയര്‍ന്ന ചില സംഘടനകളുടെ ഭീഷണികള്‍ക്കൊടുവില്‍ മാതൃഭൂമിയില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹരീഷ് നിര്‍ബന്ധിതനായി. 'രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ താന്‍ ശക്തനല്ല' എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശ്രീ. ഹരീഷിനു പിന്തുണയുമായി സാഹിത്യകാരന്മാരും സ്വതന്ത്ര ചിന്തകരും മുന്നോട്ടുവന്നു. കേരള സര്‍ക്കാരും ഹരീഷിനൊപ്പം നിന്നു.
'മീശ' പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രവി ഡി സി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ' 'മീശ' ഇപ്പോള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റേതെങ്കിലും നോവല്‍ പബ്ലിഷ് ചെയ്യുന്നത് അസാധ്യമായേക്കാം'. നോവല്‍ വിരോധികളുടെ ആക്രമണം തുടര്‍ന്ന് ഡി സി ബുക്‌സിന്റെ ഉടമ രവി ഡി സിക്കു നേരേയായി. ഇതു സംബന്ധിച്ച് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയുണ്ടായി.
കഴിഞ്ഞ ചില വര്‍ഷങ്ങളായി ഭാരതമൊട്ടാകെ നടനമാടുന്ന മതഭ്രാന്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഹരീഷ്. ജനാധിപത്യ ഇന്ത്യയിലെ എഴുത്തുകാരും സ്വതന്ത്ര ചിന്തകരും മാധ്യമപ്രവര്‍ത്തകരും മറ്റു മേഖലകളില്‍ വ്യാപൃതരായിരിക്കുന്ന ബുദ്ധിജീവികളും മതാന്ധകാര ശക്തികളുടെ ഇരകളായി മാറുന്ന കാഴ്ച നാം നിര്‍വികാരതയോടെ നോക്കിനില്‍ക്കുന്നു. 'മീശ' എന്ന നോവലിനെതിരെ ഉയരുന്ന കലാപം ഒറ്റപ്പെട്ട സംഭവമല്ല.
നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്? ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതും നാം ഇക്കാലമത്രയും അനുഭവിച്ചുകൊണ്ടിരുന്നതുമായ സ്വാതന്ത്ര്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാവുകയാണോ? മാനുഷികവും ജനാധിപത്യപരവും ആയ മൂല്യങ്ങള്‍ ശോഷണം നേരിടുമ്പോള്‍ അത് ആദ്യം തിരിച്ചറിഞ്ഞ് പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നത് രാജ്യത്തെ എഴുത്തുകാരും സ്വതന്ത്ര ചിന്തകരും ബുദ്ധിജീവികളും ആണ്. നോവല്‍ എന്ന സാഹിത്യ ശാഖ തികച്ചും ഭാവനാ സൃഷ്ടിയാണെന്ന കാര്യം മനസ്സിലാക്കുന്നത് മതമൗലീക വാദികളുടെ വിവേചന ശക്തിക്കും അപ്പുറമുള്ള കാര്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. 'മീശ' എന്ന നോവലിനെതിരെ ഉയരുന്ന കലാപം നമുക്ക് തരുന്ന മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുത്..
ഇവര്‍ തന്നെയാണ് ശ്രീ പെരുമാള്‍ മുരുകന്റെ 'മാതൊരുഭാഗന്‍' എന്ന കൃതിക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 19 മാസം അദ്ദേഹം എഴുത്തില്‍നിന്ന് വിട്ടുനിന്നു'. 'പള്ളിവാളും കാല്‍ച്ചിലമ്പും 'എന്ന തന്റെ കഥയെ ആസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ സംവിധാനം നിര്‍വഹിച്ച സിനിമയാണ് നിര്‍മാല്യം. തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്റേത് തന്നെ. 1973 ല്‍ ഇറങ്ങിയ നിര്‍മാല്യത്തിനായിരുന്നു ആ വര്‍ഷത്തെ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്. അതില്‍ വെളിച്ചപ്പാടിന്റെ വേഷം ചെയ്ത പി ജെ ആന്റണി നല്ല നടനുള്ള ദേശീയ അവാര്‍ഡും നേടി.
'മീശ' എന്ന നോവലിനെ എതിര്‍ക്കുന്ന സഹിഷ്ണുതാശൂന്യര്‍ ആ ഫിലിം കണ്ടിട്ടുണ്ടോ എന്നറിയില്ല. മതവെറിയുടെയും അസഹിഷ്ണുതയുടെയും അന്ധകാരം ഭാരതത്തിന്റെ പ്രകാശം കെടുത്തുന്ന ഈ കാലഘട്ടത്തില്‍ അത്തരമൊരു സിനിമ സ്വപ്നം കാണാന്‍പോലും വയ്യ.
ഒ വി വിജയന്റെ 'ധര്‍മപുരാണം' അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് പുസ്തകരൂപത്തില്‍ ഇറങ്ങിയത്. അര്‍ദ്ധമയക്കത്തിലായിരുന്ന അക്കാലത്തെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു ഗ്രന്ഥമാണത്. എന്നാല്‍ ആരും അത് നിരോധിക്കണമെന്ന് അന്നാവശ്യപ്പെട്ടില്ല. കാക്കനാടനും ഉറൂബും വി കെ എന്നും ബഷീറും ഒക്കെ ഇക്കാലത്താണ് അവരുടെ രചന നിര്‍വഹിച്ചിരുന്നതെങ്കില്‍ ഈ മതഭ്രാന്തന്മാര്‍ എന്തുതന്നെ ചെയ്യില്ലായിരുന്നു?
Keywords: Protest against 'Meesha', intolerance, Ultra left wing protests, Anti democratic, S. Hareesh, Freedom of literature, warning against Democracy, Joseph Antony.

Powered by Info News For You

Comments
Post a Comment