പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് പ്രളയബാധിതര്‍ക്ക് പുത്തനുടുപ്പും ചെരിപ്പും നല്‍കിയ കുട്ടികള്‍ക്ക് പെരുന്നാള്‍ മധുരവുമായി പോലീസ് വീട്ടിലെത്തി
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.08.2018) പെരുന്നാള്‍ ആഘോഷം മാറ്റിവെച്ചു ആ തുകകൊണ്ട് പ്രളയ ബാധിതര്‍ക്കിടയിലെ കുട്ടികള്‍ക്ക് നല്‍കാനായി പുത്തനുടുപ്പുകളും ചെരുപ്പുകളും വാങ്ങി ജനമൈത്രി പോലീസിനെ ഏല്‍പ്പിച്ച ബളാലിലെ മൂന്ന് കുട്ടികള്‍ക്ക് പോലീസിന്റെ വക പെരുന്നാള്‍ മധുരം. ബളാലിലെ എല്‍ കെ ബഷീറിന്റെ മക്കളായ ഹാഷിറിനും നബീലിനും സഹോദരി പുത്രന്‍ യാസിനുമാണ് ചൊവ്വാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് സിഐ എം സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മധുരവുമായി ഇവരുടെ വീട്ടില്‍ എത്തിയത്.
പെരുന്നാള്‍ ആഘോഷം മാറ്റിവെച്ചു ദുരിത ബാധിതരെ സഹായിക്കാന്‍ കൈകോര്‍ത്ത മൂവര്‍ സംഘത്തെ കുറിച്ച് കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് നല്‍കിയിരുന്നു. മധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പോലീസ് കുട്ടികളെ അവരുടെ വീട്ടില്‍ എത്തി നേരില്‍ കണ്ട് അഭിനന്ദിക്കുകയും പെരുന്നാള്‍ മധുരം നല്‍കുകയും ചെയ്തത്.
പെരുന്നാളിന് പുത്തനുടുപ്പും ചെരുപ്പും വാങ്ങാന്‍ ബഷീര്‍ നല്‍കിയ പണം കൊണ്ടാണ് ദുരിതബാതിര്‍ക്കിടയിലെ കുട്ടികള്‍ക്കായി ഹാഷിറും നെബീലും യാസിനും സാധനങ്ങള്‍ വാങ്ങിയത്. പിതാവ് കൊടുത്ത പണവുമായി ഏഴാം ക്ലാസുകാരനായ ഹാഷിറും രണ്ടാം ക്ലാസുകാരനായ നബീലും ഒന്നാം ക്ലാസുകാരനായ യാസീനും വെള്ളരിക്കുണ്ടിലെ തുണിക്കടയില്‍ ചെന്ന് വസ്ത്രങ്ങള്‍ വാങ്ങി. അടുത്തകടയില്‍ നിന്നും വിവിധ വലുപ്പത്തിലുള്ള ചെരുപ്പുകളും വാങ്ങി.
സ്വന്തം ഇഷ്ടത്തിന് ഈ കുട്ടികള്‍ വാങ്ങിയ വസ്ത്രങ്ങളും ചെരുപ്പുകളും ഇത്തവണ പെരുന്നാളിനിടുന്നത് ഒരിക്കലും അവര്‍ കണ്ടിട്ടില്ലാത്ത അവരുടെ കൂട്ടുകാരാകും. പ്രളയക്കെടുതിയില്‍ പെട്ട് ഒന്ന് മാറിയുടുക്കാന്‍ പോലും വസ്ത്രമില്ലാത്ത തങ്ങളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി മനസ്സിനിണങ്ങി അവര്‍ വാങ്ങിയ വസ്ത്രങ്ങളും ചെരുപ്പുകളും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സമാഹരിക്കുന്ന സഹായ നിധിയിലേക്കായി അവര്‍ മൂവരും കൈമാറുകയായിരുന്നു.
ചെറിയ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങി പ്രളയ ബാധിതരെ സഹായിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതാണ് പോലീസിനെ ഇവരെ വീട്ടിലെത്തി അനുമോദിക്കുവാന്‍ പ്രേരിപ്പിച്ചതെന്നും മറ്റുകുട്ടികള്‍ക്കു ഇവരുടെ പ്രവര്‍ത്തനം പ്രചോദനമാകണമെന്നും വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാര്‍ പറഞ്ഞു. വെള്ളരിക്കുണ്ട് എസ് ഐ എം എ ജോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇല്യാസ്, രമ്യ, രാജന്‍, എന്നിവരും കുട്ടികളെ കാണാനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Keywords: Kerala, Vellarikundu, kasaragod, news, Police, Top-Headlines, Flood, Trending, Police give sweets to children for helping flood victims

Powered by Info News For You

Comments
Post a Comment