ചെര്‍ക്കളം കഴിവുറ്റ ഭരണാധികാരി: ടി.ഇ അബ്ദുല്ല
മേല്‍പറമ്പ് (www.evisionnews.co): കഴിവുറ്റ ഭരണാധികാരിയും കാര്യപ്രാപ്തിയുള്ള നേതാവുമായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് ജില്ലാ മു്സ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്റെ അധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. കെ.ഇ.എ ബക്കര്‍, കല്ലട്ര അബ്ദുല്‍ കാദര്‍, ടി.ഡി കബീര്‍,
സി.എല്‍ റഷീദ്, ഹാജി ഹുസൈനാര്‍ തെക്കില്‍, റൗഫ് ബാവിക്കര, ചന്ദ്രന്‍ കൊക്കാന്‍ (സി.പി.എം), തുളസീധരന്‍ പള്ളി കാപ്പില്‍ (സി.പി.ഐ), സദാശിവന്‍ (ബി.ജെ.പി), ബി.കെ ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, ടി.പി അഷ്‌റഫ്, അഹമ്മദ് ഹാജി കോളിയടുക്കം, ആഷിഫ് മാളിക, അബ്ദുല്ല ഒറവങ്കര, ബഷീര്‍ കൈന്താര്‍, ഹര്‍ഷദ് എയ്യള, ശിഹാബ് തങ്ങള്‍ അല്‍ ഹാദി, അഷ്‌റഫ് ബോസ്, മുസ്തഫ മച്ചിനടക്കം പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment