കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി
മഞ്ചേശ്വരം (www.evisionnews.co): കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി. കങ്കനാടി ബൈപാസില്‍ താമസിക്കുന്ന ജഗദീഷി (38)നെയാണ് മഞ്ചേശ്വരം ഹൊസബെട്ടു കണ്വതീര്‍ത്ത കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കടല്‍തീരത്ത് കാണപ്പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ജയന്തി. മക്കള്‍: ഗണേഷ് (ഏഴ്), പ്രീതം (മൂന്ന്).
Powered by Info News For You

Comments
Post a Comment