കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; തമിഴ്‌നാടും പ്രളയഭീതിയില്‍; ആറ് ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍; ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

സേലം:  (www.kvartha.com 11.08.2018)  കര്‍ണാടകയിലെ ഡാമുകള്‍ തുറന്നതോടെ തമിഴ്‌നാട്ടിലെ ആറ് ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കാവേരി നദി കടന്നുപോകുന്ന ജില്ലകളെയാണ് പ്രളയം ബാധിക്കുക. കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Flood alert issued for Cauvery river in six Tamil Nadu districts

കര്‍ണാടകയിലെ കബനി, കെ ആര്‍ എസ് ഡാമുകളാണ് തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂര്‍ ഡാമില്‍ ഇന്നെത്തുമെന്നാണ് പ്രതീക്ഷ.

കൃഷ്ണഗിരി, ധര്‍മപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ല കളക്ടര്‍മാര്‍ ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: As the water level in the Mettur Dam stood at 116.85 feet today against its maximum of 120 feet with a storage of 88.53 tmc ft (capacity 93.4 feet), it was expected to surplus soon.

Keywords: National, Tamil nadu, Flood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?