പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായം എത്തുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാനഗായകനായ യേശുദാസും സാഹിത്യ പ്രതിഭകളും എവിടെ? പി സി ജോര്‍ജ്
തിരുവനന്തപുരം: (www.kvartha.com 30.08.2018) പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങളുടെ പ്രവാഹമാണ്. എന്നാല്‍ ഇത്ര വലിയ ദുരന്തം വന്നിട്ടും ആ ദുരന്തത്തില്‍ സര്‍വതും നശിച്ചിട്ടും പേരും പ്രശസ്തിയുമുള്ള പലരും അതേകുറിച്ച് ഒരു വാക്കുപോലും പ്രതികരിച്ചിട്ടില്ല. മലയാളത്തിന്റെ സാഹിത്യ പ്രതിഭകളെയും ആസ്ഥാനഗായകനായ യേശുദാസിനെയും കാണാന്‍ പോലും കിട്ടിയില്ലെന്നും പി.സി ജോര്‍ജ് എം.എല്‍.എ.
യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

എന്നാല്‍ ഉടന്‍ തന്നെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഡെസ്‌കില്‍ അടിച്ചാണ് മറ്റു നിയമസഭാ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM says K J Yesudas lend helping hand to Kerala, Thiruvananthapuram, News, Flood, Rain, Trending, P.C George, Criticism, K.J Yesudas, Chief Minister, Singer, Phone call, Politics, Cinema, Kerala.

Powered by Info News For You

Comments
Post a Comment