നെല്ലിക്കുന്ന് കടപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): ഹജ്ജ് കര്‍മം നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ നെല്ലിക്കുന്ന് കടപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. കടപ്പുറത്തെ അഹമ്മദ് അബ്ദുല്ല (61)യാണ് മരിച്ചത്. ഭാര്യ സഫിയക്കൊപ്പമാണ് അഹമ്മദ് ഹജ്ജ് കര്‍മം നിര്‍വഹിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചു വരാനുള്ള ഒരുക്കങ്ങളിലായിരുന്നു. മക്കത്തെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അഹമ്മദിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുല്ല കരിപ്പൊടിയുടെയും ആയിഷാബിയുടെയും മകനാണ്. മക്കള്‍: അഷ്റഫ്, നൗഷാദ് (ഇരുവരും ഷാര്‍ജ), നൗഫല്‍ (ദുബൈ), നംഷീര്‍, ഷംസി. മരുമകന്‍: ഖാദര്‍ പാലോത്ത്. സഹോദരങ്ങള്‍: ഇബ്രാഹിം കരിപ്പൊടി, പരേതയായ നബീസ ചൂരി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?