പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരിച്ചു

കൊച്ചി: (www.kvartha.com 21.08.2018) മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധനാണ് (70) മരിച്ചത്. പുതുവൈപ്പിന്‍ എല്‍ എന്‍ ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വേലായുധനൊപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് വേലായുധനും സംഘവും മുന്‍നിരയിലുണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന സംഘം തന്നെയാമ് അപകടത്തില്‍പ്പെട്ടത്. 


മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഇവരുടെ വള്ളം വലിയ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളക്കാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Death, Boat, Fishing, Fisherman, Flood, Rescue Activities, Boat overturned during fishing; 1 Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?