വരണമാല്യമണിഞ്ഞ് കൂട്ടുകാരോടൊത്ത് നവദമ്പതികളുടെ ബസ് യാത്ര; ദുരിതബാധിതര്‍ക്ക് അകമഴിഞ്ഞ സഹായം നല്‍കി മടക്കം

പൊയ്‌നാച്ചി: (www.kasargodvartha.com 31.08.2018) വരണമാല്യമണിഞ്ഞ് കൂട്ടുകാരോടൊത്ത് നവദമ്പതികളുടെ ബസ് യാത്ര. വ്യാഴാഴ്ച പ്രൈവറ്റ് ബസ് ഉടമകള്‍ നടത്തിയ ടിക്കറ്റില്ലാ കാരുണ്യ യാത്രയിലാണ് നവദമ്പതികളും പങ്കാളികളായത്. കുണ്ടംകുഴി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹിതരായ പറമ്പ  ബേര്‍ക്കാക്കോട് പരേതനായ കെ. കൃഷ്ണന്‍ നായരുടെ മകന്‍ എം. സുധീഷിന്റെയും കൊളത്തൂര്‍ തൊട്ടിയില്‍ ടി. തമ്പാന്റെ മകള്‍ ആദിത്യയുടേയും വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയാണ് ആഢംബര വാഹനങ്ങള്‍ ഒഴിവാക്കി ബസിലാക്കിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനമെടുത്ത ഇവരുടെ വലിയ മനസിനെ ബസിലുണ്ടായിരുന്നവര്‍ പ്രശംസിച്ചു. ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന അക്ഷയ ബസിലാണ് നവ ദമ്പതികള്‍ യാത്ര ചെയ്ത് മാതൃകയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bus, Poinachi, helping hands, Newly married couples give money for flood victims
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?