ഓൺലൈൻ ന്യൂസ് റിപ്പോർട്ടർക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു
കാസർകോട് (www. evisionnews.co): ഓൺലൈൻ ന്യൂസ് റിപ്പോർട്ടർ ഖാദർ കരിപ്പൊടിക്കും ചാനൽ പ്രവർത്തകയ്ക്കുമെതിരെ നടന്ന അക്രമത്തിൽ കേരള ഓൺലൈൻ മീഡിയ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഭരണഘടന അനുവദിച്ച ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമെതിരെ സദാചാര വേഷമണിഞ്ഞ് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ ശക്തമായി നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട് റഫീഖ് കേളോട്ട്, നജീബ് ഖിൻ ഹസ്സൻ എന്നിവർ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment