കനത്ത മഴ: ദേലംപാടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍: സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി
കാസര്‍കോട് (www.evisionnews.co): തോരാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും ദേലംപാടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പരപ്പയില്‍ സംസ്ഥാന പാതയുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. പള്ളങ്കോട് പ്രദേശവും വെള്ളംകയറി ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ജില്ലയില്‍ കടല്‍ ക്ഷോഭവും രൂക്ഷമാണ്. ഉപ്പളയിലും ബേക്കലിലും കുമ്പള കോയിപ്പാടിയിലും കടലേറ്റം രൂക്ഷമായി തുടരുകയാണ്. തൃക്കണ്ണാട്, പള്ളിക്കര എന്നിവിടങ്ങളില്‍ പതിമൂന്നോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഉപ്പളയിലും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്.
Powered by Info News For You

Comments
Post a Comment