മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: (www.kvartha.com 13.08.2018) പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉദാരമായ സംഭാവനകള്‍ നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന നല്‍കിയതായും എം.എം.ഹസന്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പ്രളയ ദുരിതബാധിതരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച് നല്‍കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

Donate to CMRDF, Says KPCC, Thiruvananthapuram, News, Politics, Trending, Compensation, Congress, Chief Minister, Pinarayi vijayan, Rain, Kerala

പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് കൂടുതല്‍ പണം അനുവദിക്കാനും ഏറ്റവും കൂടുതല്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുവാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.


Keywords: Donate to CMRDF, Says KPCC, Thiruvananthapuram, News, Politics, Trending, Compensation, Congress, Chief Minister, Pinarayi vijayan, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?