പശുവിനെ കെട്ടാന്‍പോയ ഗൃഹനാഥന്‍ പറമ്പില്‍ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): പശുവിനെ കെട്ടാന്‍ പോയ ഗൃഹനാഥന്‍ പറമ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. അരയി നൂഞ്ഞിയിലെ കെ. സുകുമാരനാ (60)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് സുകുമാരന്‍ പറമ്പില്‍ പശുവിനെ കെട്ടാന്‍പോയത്. ഇതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: കെ.വി ശാന്ത. മക്കള്‍: നിഷാന്ത്, വിജേഷ്, വി. ജിന. സഹോദരങ്ങള്‍: മാധവി, നാരായണന്‍ ഗള്‍ഫ്, കല്യാണി, സരോജിനി, പരേതനായ കുമാരന്‍. മരുമകന്‍: സുധീഷ്.
Powered by Info News For You

Comments
Post a Comment