വാക്കുതര്‍ക്കത്തിനിടെ കത്രിക നെഞ്ചിലേക്ക് തുളച്ചു കയറി സഹപാഠി മരിച്ചു
കുമ്പള (www.evisionnews.co): വാക്കുതര്‍ക്കത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ കത്രിക നെഞ്ചിലേക്ക് തുളച്ചുകയറി സഹപാഠി ദാരുണമായി മരിച്ചു. ബന്തിയോട് അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജാ (13)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30മണിയോടെയാണ് സംഭവം. മുട്ടത്തെ ഒരു മതസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് മിദ്ലാജ്.
ഞായറാഴ്ച രാവിലെ സഹപാഠിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും അതിനിടെ സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന കത്രിക മിദ്‌ലാജിന്റെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിദ്ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment