ഫുട്‌ബോളില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു; സാഫ് കപ്പില്‍ സെമിയില്‍

തിംഫു: (www.kvartha.com 13.08.2018) ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു.
അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പില്‍ ആതിഥേയരായ ഭൂട്ടാനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നാണ് ഇന്ത്യ കാല്‍പ്പന്തുകളിയില്‍ ജൈത്രയാത്ര തുടരുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളിയുടെ രണ്ടാം പകുതിയില്‍ ഷില്‍കി ദേവിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളിന് ഇന്ത്യ നിലംപരിശാക്കിയിരുന്നു. നേപ്പാള്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാകും സെമിയില്‍ ഇന്ത്യ നേരിടുക.

നേരത്തെ അണ്ടര്‍-20 കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ചതിനുപിന്നാലെ അണ്ടര്‍-16 വാഫ് കപ്പില്‍ ഇറാഖിനെയും യമനെയും കെട്ടുകെട്ടിച്ചുകൊണ്ട് ഇന്ത്യന്‍ കുട്ടികള്‍ അത്ഭുതം കാട്ടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sports, News, Football, India, Women, Saff Football, Won, Semi-Finals, SAFF Football; Stunning victory over bhutan; India qualified into the semifinals


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?