ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളത്, ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ വരാം: നടന്‍ ടൊവിനോ തോമസ്

തിരുവനന്തപുരം:(www.kvartha.com 16/08/2018) ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളതെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ വരാമെന്നും നടന്‍ ടൊവിനോ തോമസ്. പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് കൈത്താങ്ങായി സുമനസുകളുടെ പ്രവാഹമാണ്. ഇതിനിടയിലാണ് സ്വന്തം വീട്ടിലേക്ക് ദുരിതമനുഭവിക്കുന്നരെ ക്ഷണിച്ച് യുവനടന്‍ ടൊവീനോ തോമസ് രംഗത്തെത്തിയത്.

ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടില്‍ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടേക്ക് വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ. ടൊവീനോ കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

News, Thiruvananthapuram, Kerala, Trending, Rain, Flood, Facebook,Actor Tovino on flood


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Trending, Rain, Flood, Facebook,Actor Tovino on flood


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?