ഒറ്റക്കെട്ടായി പോരാടാം, പ്രധാനമന്ത്രിയെ പിന്നീട് തിരഞ്ഞെടുക്കാം: സോണിയ ഗാന്ധിയോട് മമത ബാനര്‍ജി

ന്യൂഡല്‍ഹി: (www.kvartha.com 02.08.2018) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യുപി എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയിലെ ജനപഥ് 10ല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും പ്രധാനമന്ത്രിയെ പിന്നീട് തിരഞ്ഞെടുക്കാമെന്നും മമത സോണിയ ഗാന്ധിയോട് പറഞ്ഞു.

National, Politics

2019ല്‍ അധികാരത്തില്‍ തിരിച്ചെത്താനാകില്ലെന്ന് ബിജെപിക്ക് ഉത്തമ ബോധ്യമുണ്ട്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യമെന്നും മമത പറഞ്ഞു.

2019 ജനുവരി 19ന് നടക്കുന്ന റാലിയിലെയ്ക്ക് സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ക്ഷണിക്കാന്‍ കൂടിയാണ് മമത ജനപഥില്‍ എത്തിയത്. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഗാന്ധി കുടുംബവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും മമത പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും 40 ലക്ഷം പേരെ പുറത്താക്കിയ വിഷയത്തെ കുറിച്ചും സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തുവെന്ന് മമത വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The trio discussed how they can "all fight together". "Politically BJP is tensed as they know they are not coming back in 2019. Our first aim is to defeat BJP," Mamata said.

Keywords: National, Politics



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?