ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി

തിരുവനന്തപുരം: (www.kvartha.com 12.08.2018) മഴക്കെടുതി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പളമായ 90,512 രൂപ സംഭാവനയായി നല്‍കി. നാനാതുറകളില്‍ നിരവധി പേര്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ 1.75 കോടി രൂപ ലഭിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് താരങ്ങളും മലയാള സിനിമ സംഘടനയായ അമ്മയും സംഭാവന നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി വ്യത്യാസമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഏറ്റവും ഫലപ്രദമായി അര്‍ഹര്‍ക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് എണ്ണൂറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് പാവങ്ങള്‍ക്കു നല്‍കിയത്. പിണറായി സര്‍ക്കാര്‍ രണ്ടു കൊല്ലംകൊണ്ടു മാത്രം 423 കോടി രൂപ വിതരണം ചെയ്തു.

ദുരിതാശ്വാസനിധിയില്‍ എത്തുന്ന തുകയില്‍ സംഭാവനകള്‍ വളരെ കുറവാണ്. അധികവും സര്‍ക്കാര്‍ ലോട്ടറി വിറ്റു സമാഹരിക്കുന്ന തുകയാണ്. കേരളം പ്രളയക്കെടുതിയില്‍ നില്‍ക്കുന്ന അവസരത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 100 ശതമാനം ആദായനികുതി ഇളവോടെയാണ് ദുരിതാശ്വാസ നിധി പ്രവര്‍ത്തിക്കുന്നത്.

സംഭാവനകള്‍ ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. 
അക്കൗണ്ട് നമ്പര്‍: 67319948232
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം
ഐ എഫ് എസ് സി : SBIN0070028.

ചെക്കോ ഡ്രാഫ്‌റ്റോ ആയി സംഭാവന ചെയ്യാനുദ്ദേശിക്കുന്നവര്‍,
പ്രിന്‍സിപ്പള്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1.
എന്ന വിലാസത്തിലും അയക്കാവുന്നതാണ്.



Keywords: Kerala, Thiruvananthapuram, News, Minister, M.A.Yusafali, Pinarayi vijayan, CM, Rain, Flood, Trending, Kadakampalli Surendran donates 1 month salary for CM's DRF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?