പ്രളയ ദുരന്തം: വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്

തിരുവനന്തപുരം: (www.kvartha.com 29.08.2018) പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് താമസയോഗ്യമല്ലാതായി തീര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സഹായം. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ പലിശരഹിത വായ്പയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പയും നല്‍കും. കൂടാതെ ഇത്തരത്തില്‍ നഷ്ടപ്പെട്ടത് സംഘത്തില്‍ നിന്നും വായ്പയെടുത്തു നിര്‍മ്മിച്ച വീടുകളാണെങ്കില്‍ പ്രസ്തുത വായ്പകള്‍ക്കും പലിശയിളവ് നല്‍കും.

വീടുകളുടെ കേടുപാടുകള്‍ സംബന്ധിച്ച ജില്ലാ പോലീസ് മേധാവിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പകള്‍ അനുവദിക്കുന്നത്. പ്രളയബാധിതരെ സഹായിക്കുന്നതിനായി നേരത്തെ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുകയും 7 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിക്കുകയുമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Police, Police Housing Corp will give Ioans
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?