സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും

Image result for chandrasekharan ministerകാസര്‍കോട് (www.evisionnews.co): സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാവിലെ എട്ടുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവര്‍ക്ക് മെഡലുകളും സമ്മാനിക്കും. സ്വാതന്ത്ര്യ സമര സേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ മുതലായവര്‍ പരിപാടികളില്‍ സംബന്ധിക്കണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും സ്വാതന്ത്ര്യദിന പരേഡില്‍ സംബന്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഹരീഷ് ചന്ദ്ര നായിക് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, എസ്.എം.എസ്, കാസര്‍കോട്), അസിനാര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, അഡ്മിനിസ്ട്രേഷന്‍, കാസര്‍കോട്), ടി. രഘുത്തമന്‍ (എ.എസ്.ഐ(ജി), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍, സി.വി ശ്രീധരന്‍ (ആര്‍.എസ്.ഐ.(ജി), എ.ആര്‍ ക്യാമ്പ് കാസര്‍കോട്, എ. വിജയന്‍ മേലത്ത്, (എ.എസ്.ഐ.(ജി)കുമ്പള പോലീസ് സ്റ്റേഷന്‍), ടി. ബാലകൃഷ്ണന്‍ നായര്‍ (ഡി.വൈ.എസ്.പി, എസ്.ബി.സി.ഐ.ഡി, കാസര്‍കോട്), എ. ഹേമലതാ, (ഡബ്യൂ. സി.പി.ഒ, ഹെസ്ദുര്‍ഗ്) എന്നിവരാണ് ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവര്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?