അനുശോചന യോഗത്തിനിടയില്‍ ചിരിച്ച രണ്ട് മന്ത്രിമാര്‍ രാജിവെയ്ക്കണമെന്ന് അടല്‍ ബിഹാരി വാജ് പേയിയുടെ അനന്തിരവള്‍
റായ് പൂര്‍: (www.kvartha.com 26.08.2018) അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിക്ക് അനുശോചനമറിയിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ ചിരിച്ച് സംസാരിച്ചത് വിവാദമാകുന്നു. ഈ രണ്ട് മന്ത്രിമാരും രാജിവെയ്ക്കണമെന്ന് വാജ് പേയിയുടെ അനന്തിരവള്‍ കരുണ ശുക്ല ആവശ്യപ്പെട്ടു. ഛത്തീസ് ഗഡിലെ രണ്ട് മന്ത്രിമാരാണ് യോഗത്തിനിടയില്‍ സ്റ്റേജിലിരുന്ന് ചിരിച്ച് സംസാരിച്ചത്.
ഛത്തീസ്ഗഡ് കൃഷിമന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാളും ആരോഗ്യമന്ത്രി അജയ് ചന്ദ്രകറുമാണ് വിവാദത്തിലകപ്പെട്ട മന്ത്രിമാര്‍. ഇവര്‍ ചിരിച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആഗസ്റ്റ് 23നാണ് റായ്പൂരില്‍ അനുശോചന യോഗം സംഘടിപ്പിച്ചത്.
ബിജെപി മന്ത്രിമാരുടെ പ്രവൃത്തി തന്നെ വേദനിപ്പിച്ചുവെന്ന് ശുക്ല പറഞ്ഞു. സംസ്ഥാനം രൂപീകരിഛ ഭാരത് രത്‌ന അടല്‍ജിയോട് സംസ്ഥാന നേതാക്കള്‍ക്ക് ബഹുമാനമില്ലെന്നും അവര്‍ പറഞ്ഞു.
വാജ് പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഛത്തീസ് ഗഡ് സംസ്ഥാനം രൂപീകരിച്ചത്. നേരത്തേ ഛത്തീസ് ഗഡിലെ ജന്‍ ഗിര്‍ ചമ്പ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് പാര്‍ലമെന്റിലെത്തിയ ശുക്ല പിന്നീട് 2013ല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Chhattisgarh came into existence when Vajpayee was the prime minister. Shukla, a former BJP MP from Janjgir-Champa in Chhattisgarh, quit the saffron party ahead of 2013 Assembly polls and joined the Congress later.

Keywords: National, Atal Bihari Vajpayee
Powered by Info News For You

Comments
Post a Comment