ബിജെപി നശിപ്പിച്ചു! എന്‍ ആര്‍ സി തന്റെ പദ്ധതിയായിരുന്നുവെന്ന് തരുണ്‍ ഗോഗോയ്
ദിസ്പൂര്‍: (www.kvartha.com 12.08.2018) നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ തന്റെ ആശയമായിരുന്നുവെന്ന് അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ്. അസമിലെ 40 ലക്ഷം പേരെ പുറത്താക്കി ബിജെപി അതിനെ നശിപ്പിച്ചുവെന്നും ഗോഗോയ് ആരോപിച്ചു. കുടിയേറ്റ പ്രശ്‌നം പരിഹരിക്കുകയായിരുന്നില്ല ബിജെപിയുടെ താല്പര്യം. അടുത്ത ലോക്‌സഭ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തിരഞ്ഞെടുപ്പ് അജണ്ട മാത്രമായിരുന്നു അതെന്നും ഗോഗോയ് കുറ്റപ്പെടുത്തി.
വിദേശീയരുടെ പ്രശ്‌നങ്ങളെ വര്‍ഗീയമായി കാണാനാണ് ബിജെപിക്കിഷ്ടം. എപ്പോഴും നുഴഞ്ഞുകയറ്റ വിഷയം തിരഞ്ഞെടുപ്പിന് മുന്‍പ് ചര്‍ച്ചാവിഷയം ആകാറുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിഷയം മറക്കുകയും പിന്നെ അടുത്ത തിരഞ്ഞെടുപ്പിന് വിഷയം വീണ്ടും ഉയര്‍ന്നുവരികയും ചെയ്യും. - ഗോഗോയ് പറഞ്ഞു.
2016ല്‍ ബിജെപി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ദുഷ്ടലക്ഷ്യത്തോടെയായിരുന്നു. മോഡി ഒരിക്കലും വിദേശീയരെ പുറത്താക്കില്ല. കൂടുതല്‍ വിദേശീയരെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരികയേയുള്ളു. വിഷയം സജീവമാക്കി നിര്‍ത്തുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കാരണം എ ജി പി അവരുടെ സഖ്യ കക്ഷിയാണ്- ഗോഗോയ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The infiltration issue always crops up before elections, then subsides to emerge again before the next polls. The BJP does not want to solve it as is evident from their introduction of the Citizenship (Amendment) Bill, 2016 which is primarily aimed at bringing in more foreigners, he said.

Keywords: National, Assam, Congress,
Powered by Info News For You

Comments
Post a Comment