കനത്ത മഴ; കേരളത്തില്‍ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യം; ചരിത്രത്തിലാദ്യമായി മുഴുവന്‍ ഡാമുകളും തുറക്കേണ്ടിവന്നു, നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 09.08.2018) കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 22 ഡാമുകള്‍ തുറക്കേണ്ടി വന്നിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഡാമുകള്‍ മുഴുവന്‍ തുറക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുത്. ദുരന്തനിവാരണത്തിന് കര, നാവിക, വ്യോമസേനകളുടേയും കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) എന്നിവയുടേയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് നാവികസേനയുടെ വിമാനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍.ഡി.ആര്‍.എഫിന്റെ മൂന്ന് സംഘങ്ങള്‍ ഇപ്പോള്‍ തന്നെ ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ രംഗത്തുണ്ട്. രണ്ട് സംഘങ്ങള്‍ കൂടി ഉടനെത്തും. ഇതിനുപുറമെ ആറ് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും അടിയന്തരമായി ബംഗളൂരുവില്‍ നിന്നും വിമാനത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചു. എല്ലാ ജില്ലകളിലും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കും. കക്കി ഡാം തുറന്നാല്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്.
അതിനാല്‍ ആഗസ്റ്റ് 11ന് നടക്കേണ്ട നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കും. പുതിയ തീയതി ജില്ലാ കലക്ടര്‍ പിന്നീട് അറിയിക്കും. രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവര്‍ മാത്രമെ ഡാം തുറക്കുന്ന സ്ഥലത്തേക്ക് പോകാവൂ. അല്ലാത്തപക്ഷം രക്ഷാ പ്രവര്‍ത്തനത്തേയും അത് ബാധിക്കും. ദുരന്ത സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ജനങ്ങള്‍ പോകുന്നതും ഒഴിവാക്കണം. വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. കര്‍ക്കടക വാവുബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സുരക്ഷ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ദുരന്തനിവാരണ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
ദുരിതാശ്വാസത്തിന് പോലീസ് ഫയര്‍ഫോഴ്‌സ് എന്നിങ്ങനെ എല്ലാ വിഭാഗവും സജീവമാണ്. എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടാകണം. ആലപ്പുഴയില്‍ എത്തിയ കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഗണിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് സംഘം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രമാനദണ്ഡപ്രകാരമുള്ള സാമ്പത്തിക സഹായമാണ് ആവശ്യപ്പെടാനാകുക. എന്നാല്‍, കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മറ്റൊരു നിവേദനം നല്‍കുമെന്നും പിണറായി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കഴിയാവുന്ന വിധത്തില്‍ സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ മാത്രം 20 പേര്‍ മരണമടഞ്ഞു. ഇടുക്കി 11, മലപ്പുറം ആറ്, കോഴിക്കോട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ. ചെറുതോണി അടക്കമുള്ള ഷട്ടറുകള്‍ തുറക്കും. ട്രയല്‍ റണ്‍ കാണാന്‍ ആളുകള്‍ അപകടകരമായ സാഹചര്യത്തിലേക്ക് പോകരുതെന്നും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kerala rains: Shutter of Cheruthoni dam opened after 26 years; death toll rises to 20, Thiruvananthapuram, News, Politics, Rain, Water, Dam, Press meet, Chief Minister, Kerala.

Powered by Info News For You

Comments
Post a Comment