ലാ ലിഗാ മത്സരങ്ങള്‍ ഇനി ഫേസ്ബുക്കിലൂടെ തത്സമയം കാണാം
ന്യൂ ഡല്‍ഹി: (www.kvartha.com 14/08/2018) ലാ ലിഗാ മത്സരങ്ങള്‍ ഇനി ലൈവായി ഫേസ്ബുക്കില്‍ കാണാം. ഫേസ്ബുക്കും ലാ ലിഗ അധികൃതരും ഇതുസംബന്ധിച്ച് കരാറിലെത്തി. കരാറനുസരിച്ച് ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക രാജ്യങ്ങളില്‍ സൗജന്യമായി ഫേസ്ബുക്ക് വഴി തത്സമയം ലാ ലിഗ മത്സരങ്ങള്‍ കാണാന്‍ സാധിക്കും. ലാ ലിഗയുടെ ഇന്ത്യന്‍ മാനേജരായ ജോസ് കഖസ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2018-19 സീസണ്‍ അടക്കം മൂന്ന് വര്‍ഷത്തെ ലാ ലിഗ സീസണിലേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ ലൈവ് സ്പോര്‍ട്സ് പ്രോഗ്രാമിങ് തലവന്‍ പീറ്റര്‍ ഹട്ടന്‍ വ്യക്തമാക്കി.
ഫേസ്ബുക്കിലെ ലാ ലിഗ പേജിലൂടെ ഇഷ്ടമുള്ള ടീമുകളുടെ കളികള്‍ ലൈവായി കാണാം. ഇതിനുപുറമെ സ്റ്റുഡിയോ ചര്‍ച്ചകള്‍, പ്രിവ്യൂ ഷോകള്‍, കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റുകള്‍ എന്നിവയും പേജിലൂടെ കാണാമെന്നും ഹട്ടന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Sports, Football, Facebook, Live Telecast, La Liga, La Liga, free and on Facebook in eight countries including india

Powered by Info News For You

Comments
Post a Comment