ഓട്ടോ റിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു
ചിറ്റാരിക്കാല്‍ (www.evisionnews.co): ഓട്ടോ റിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചിറ്റാരിക്കാല്‍- ചെറുപുഴ റൂട്ടിലെ നല്ലോമ്പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോ റിക്ഷ ചിറ്റാരിക്കാല്‍ ഭാഗത്തുനിന്നും വരികയായിരുന്ന മറ്റൊരു ഓട്ടോ റിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചിറ്റാരിക്കാല്‍ സ്വദേശി പി.സി സന്തോഷ്, ചെറുപുഴ സ്വദേശി ലിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോ റിക്ഷകള്‍ ഭാഗികമായി തകര്‍ന്നു.
Powered by Info News For You

Comments
Post a Comment