അക്ഷയ ഐ.ടി യൂണിയന്‍ അംഗത്വ പ്രചാരണം ആരംഭിച്ചു


കാസര്‍കോട് (www.evisionnews.co): അക്ഷയ സംരംഭകര്‍ ഉള്‍പ്പെടെ ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സംഘടനയായ അക്ഷയ ആന്റ്് ഐ.ടി എപ്ലോയിസ് യൂണിയന്‍ (എ.ഇ.യു) അംഗത്വ പ്രചരണം തുടങ്ങി. ഓണ്‍ലൈനായിട്ടാണ് അംഗത്വം നല്‍കുന്നത്. ഓഗസ്റ്റ് 15ന് അംഗത്വ പ്രചരണം അവസാനിക്കും. അംഗത്വം ആഗ്രഹിക്കുന്നവര്‍ aeu.kerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. അംഗത്വ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. എ.ഇ.യു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി അബ്ദുല്‍ നാസര്‍ കോഡൂര്‍ അധ്യക്ഷനായി. നറല്‍ സെക്രട്ടറി സി. ഹാസിഫ് ഒളവണ്ണ, ഭാരവാഹികളായ ഷബീര്‍ തിരുത്തി കാസര്‍കോട്, ഷറഫുദ്ദീന്‍ ഓമശ്ശേരി, അഷ്റഫ് പട്ടാക്കല്‍, മന്‍സൂറലി പൂക്കോട്ടൂര്‍, ഷറഫുദ്ധീന്‍ എടവണ്ണപ്പാറ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?