ബിഫാം വിദ്യാര്‍ത്ഥിനി മംഗളുരുവില്‍ ട്രെയിന്‍തട്ടി മരിച്ചു
കാസര്‍കോട് (www.evisionnews.co): ബിഫാം വിദ്യാര്‍ത്ഥിനി മംഗളുരുവില്‍ ട്രെയിന്‍തട്ടി മരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇസഹാഖിന്റെ ഭാര്യയും കങ്കനാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ മകളുമായ തഹസും (24) ആണ് മരണപ്പെട്ടത്. മംഗളൂരു ദേര്‍ളക്കട്ട എ.ബി ഷെട്ടി ഫാര്‍മസി കോളജിലെ ബിഫാം വിദ്യാര്‍ത്ഥിനിയാണ്. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നും കോളജിലേക്ക് പോകുന്നതിനിടയില്‍ തൊക്കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. മാതാവ്: ഖദീജ ബാനു. മകന്‍: സൗഭാന്‍ (രണ്ട് വയസ്).
Powered by Info News For You

Comments
Post a Comment