ദുരിതാശ്വാസക്യാമ്പിലെ സംഘര്‍ഷം; സി പി എം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

കൊച്ചി: (www.kvartha.com 22.08.2018) ദുരിതാശ്വാസക്യാമ്പില്‍ പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സി പി എം നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസെടുത്തത്.

അതേസമയം പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വൈകാതെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ എ എസ് ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.

Relief camp clash; Case against CPM leader, Kochi, News, Politics, Trending, Case, Police, Flag, Video, Kerala

ക്യാമ്പില്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനമുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം തുടങ്ങിയത്. നായരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഒമ്പത് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ഇവയ്‌ക്കെല്ലാം കൂടി നായരമ്പലം മംഗല്യ ഓഡിറ്റോറിയവും ഭഗവതി വിലാസം സ്‌കൂളും കേന്ദ്രീകരിച്ചാണ് ഭക്ഷണമൊരുക്കിയത്.

ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെയാണ് എത്തിച്ചിരുന്നതും. സമയാസമയങ്ങളില്‍ ഇവിടെ നിന്ന് മറ്റ് ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കുകയായിരുന്നു. ഇതിനിടെ ക്യാമ്പിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയത് പ്രതിഷേധത്തിന് ഇടവരുത്തി. നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേര്‍ ഉണ്ടായിരുന്നു. ഇവിടത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സി.പി.എം ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയര്‍ന്നു.

ക്യാമ്പില്‍നിന്നുള്ള സാധനങ്ങളുടെ നീക്കം പൂര്‍ണമായും ചിലരുടെ കൈകളില്‍ ഒതുങ്ങിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു. ഇതേച്ചൊല്ലി സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പഞ്ചായത്തംഗം പി.ആര്‍. ബിജുവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൈയ്യേറ്റം ചെയ്തതായും പരാതി ഉയര്‍ന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഞാറയ്ക്കല്‍ സ്‌റ്റേഷനില്‍നിന്ന് പോലീസെത്തി.

തുടര്‍ന്ന് പരാതിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ഇല്ലാത്തപക്ഷം ഇവിടെയുള്ള സാധനങ്ങള്‍ മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാക്കേണ്ടി വരുമെന്നും അവര്‍ അറിയിച്ചു. ഇതില്‍ ക്ഷുഭിതനായി സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉല്ലാസ് അരിച്ചാക്കെടുത്ത് പോലീസുദ്യോഗസ്ഥന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സംഘടിപ്പിച്ചുകൊടുത്ത കാര്‍പ്പെറ്റും ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നു ലഭിച്ച അരിയും എത്തിക്കുന്ന വാഹനത്തിലാണ് ഡിവൈഎഫ്‌ഐ പതാക കെട്ടിയതെന്ന വിശദീകരണമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകന്റെ തലയില്‍ വച്ചു കൊടുക്കുന്നതിനിടെ പോലീസുകാരന്‍ എത്തിയതാണ് അയാളുടെ തലയില്‍ വയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കാനിടയായതെന്നാണ് ഉല്ലാസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍, ഉല്ലാസ് പോലീസുകാരനുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് ചാക്ക് പോലീസുകാരന്റെ തലയിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ വളരെ വ്യക്തമായി കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Relief camp clash; Case against CPM leader, Kochi, News, Politics, Trending, Case, Police, Flag, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?