ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ വിരമിച്ചു

മെല്‍ബണ്‍: (www.kvartha.com 19.08.2018) ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തന്റെ ശരീരത്തിന് ഇനിയും കളിക്കാനുള്ള ആരോഗ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ജോണ്‍സണ്‍ പറഞ്ഞു.

2007ല്‍ ആസ്ട്രേലിയയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജോണ്‍സണ്‍ 73 ടെസ്റ്റുകളില്‍ നിന്നായി 313 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 153 മത്സരങ്ങളില്‍ നിന്ന് 239 വിക്കറ്റും ട്വന്റി ട്വന്റിയില്‍ 30 കളികളില്‍ നിന്ന് 38 വിക്കറ്റും നേടിയിട്ടുണ്ട്.


ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കും ജോണ്‍സണ്‍ കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗില്‍ പേര്‍ത് സ്‌കോര്‍ച്ചേഴ്‌സിന് വേണ്ടിയായിരുന്നു ഈ മുപ്പത്തിയാറുകാരന്‍ ഒടുവില്‍ കളിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Cricket, Australia, Mitchell Johnson, Melbourne, Mitchel Johnsen retired from cricket


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?