ജപ്തി നടപടി നേരിടുന്നവര്‍ക്ക് ഇളവ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: (www.kvartha.com 06.08.2018) ഭവന നിര്‍മാണത്തിനും കാര്‍ഷികാവശ്യത്തിനും വായ്പയെടുത്ത രണ്ട് പേര്‍ക്ക് ജപ്തി നടപടി ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഇളവ് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിക്കും എസ് ബി ഐക്കും നിര്‍ദേശം നല്‍കിയത്.
ഭവന നിര്‍മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ബി പി എല്‍ കാര്‍ഡുടമയായ ആര്യനാട് സ്വദേശി വി ശ്രീധരന് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജപ്തി നടപടികള്‍ ആരംഭിച്ചു. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള 70,000 രൂപയുടെ വായ്പയാണ് എടുത്തത്. സ്വന്തമായുള്ള പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തി. ജപ്തി നടപടികള്‍ ആരംഭിച്ചപ്പോള്‍ സ്ഥലം വിറ്റാലും വായ്പ കുടിശിക തീര്‍ക്കാനാവില്ലെന്ന് മനസിലാക്കി. 4,30,069 രൂപയാണ് പലിശ ഉള്‍പ്പെടെയുള്ള കുടിശിക.
പരാതിക്കാരന് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി വഴിയോ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യമോ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പില്‍ നിന്നും പാര്‍ടൈം ജീവനക്കാരനായി വിരമിച്ച പെരുങ്കടവിള സ്വദേശി ജി സോമന്‍ വാഴകൃഷി ചെയ്യാനാണ് എസ് ബി ഐ ബാലരാമപുരം ശാഖയില്‍ നിന്നും 50,000 രൂപ വായ്പയെടുത്തത്. കുടിശിക അടയ്ക്കാത്തതിനാല്‍ ജപ്തി നടപടി തുടങ്ങി. ഒറ്റ തവണ തീര്‍പ്പാക്കലോ തവണ വ്യവസ്ഥയോ പരാതിക്കാരന് അനുവദിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, SHRC for Poor People
Powered by Info News For You

Comments
Post a Comment