വെളളത്തില്‍ നാട് മുങ്ങിയിട്ടും കിണറില്‍ മാത്രം വെളളമില്ല; വെള്ളം അപ്രത്യക്ഷമായത് ഒറ്റ രാത്രി കൊണ്ട്
കോഴിക്കോട്: (www.kvartha.com 10.08.2018) വെളളത്തില്‍ നാട് മുങ്ങിയിട്ടും കിണറില്‍ മാത്രം വെളളമില്ല. ഒറ്റ രാത്രി കൊണ്ട് കിണറിലെ വെള്ളമെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. കോഴിക്കോട് ആണ് സംഭവം. കോഴിക്കോട് പരിത്തിപ്പാറയില്‍ വി എം ഇസ്മാഈല്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒറ്റ രാത്രി കൊണ്ട് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെ കിണറില്‍ വള്ളം നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഈ കിണറിനു സമീപത്തുള്ള മറ്റ് കിണറുകളില്‍ നിറയെ വെള്ളമുണ്ട്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറിയിട്ടും ഒരു കിണറിലെ വെള്ളം മാത്രം അപ്രത്യക്ഷമായത് കാണാന്‍ നിരവധി പേരാണ് സലീമിന്റെ വീട്ടിലേക്കെത്തുന്നത്.
ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് വലിഞ്ഞുപോകുന്ന പൈപ്പിങ്ങ് എന്ന പ്രതിഭാസമായിരിക്കാം ഇതെന്ന് ഭൂമിശാസ്ത്ര വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സമയത്ത് പൈപ്പിങ് നടക്കാനുള്ള സാധ്യത ശാസ്ത്രജ്ഞന്മാരെ ആശങ്കപ്പെടുത്തുന്നുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെ കിണറില്‍ വള്ളം നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഈ കിണറിനു സമീപത്തുള്ള മറ്റ് കിണറുകളില്‍ നിറയെ വെള്ളമുണ്ട്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറിയിട്ടും ഒരു കിണറിലെ വെള്ളം മാത്രം അപ്രത്യക്ഷമായത് കാണാന്‍ നിരവധി പേരാണ് സലീമിന്റെ വീട്ടിലേക്കെത്തുന്നത്.
![]() |
| Representational Image |
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Well, Kerala, Water, Rain, News, Piping Phenomenon in Kozhikod
Keywords: Kozhikode, Well, Kerala, Water, Rain, News, Piping Phenomenon in Kozhikod
Powered by Info News For You

Comments
Post a Comment