മദ്യപിച്ച് വീട്ടിലെത്തിയ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം; മാതാവിന് ഗുരുതരം
കൊല്ലം: (www.kasargodvartha.com 27.08.2018) മദ്യപിച്ച് വീട്ടിലെത്തിയ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. അക്രമത്തില്‍ മാതാവിന് ഗുരുതരമായി പരിക്കേറ്റു. ഇരവിപുരം ഇടക്കുന്നം വയലില്‍ പവിത്രം നഗര്‍ 192 കിഴക്കേതൊടിയില്‍ രാജുവാണ് (55) മരണപ്പെട്ടത്. പരിക്കേറ്റ രാജുവിന്റെ ഭാര്യ സരസ്വതിയെ (45) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവോണ ദിവസം രാത്രി മദ്യപിച്ചെത്തിയ മകന്‍ അച്ചു (24)വാണ് അക്രമം നടത്തിയത്. അച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളുമായി വഴക്കിട്ട ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളെ റോഡിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നും ആക്രമണം തുടര്‍ന്നു. നിലവിളി കേട്ട് എത്തിയ സമീപവാസികള്‍ക്ക് അച്ചുവിന്റെ കൈവശം ആയുധമുണ്ടായിരുന്നതിനാല്‍ മാറിനിന്നു. അക്രമത്തിനു ശേഷം അച്ചു നിലത്തു വീണപ്പോഴാണ് നാട്ടുകാര്‍ എത്തി രാജുവിനെയും സരസ്വതിയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും രാജു മരണപ്പെട്ടിരുന്നു.
രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. കൂലിപ്പണിക്കാരനായ അച്ചു അവിവാഹിതനാണ്. അഞ്ജു രാജുവിന്റെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Son, Killed, father, Injured, Mother, Alcohol, Father killed by Son in Kollam.

Powered by Info News For You

Comments
Post a Comment