അഡ്വ: ഷുക്കൂറിനെ നീക്കിയ നടപടി സ്വാഗതം ചെയ്ത് ലോയേഴ്‌സ് ഫോറം: അഡ്വ. എം.ടി.പി കരീം ജില്ലാ പ്രസിഡണ്ട്


കാസര്‍കോട് (www.evisionnews.co): പ്രമാദമായ അരിയില്‍ ഷുക്കൂര്‍ വധക്കേസിലടക്കം പ്രതിചേര്‍ക്കപ്പെട്ട സി.പി.എം നേതാവ് പി. ജയരാജനെ മഹത്വവല്‍ക്കരിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട അഡ്വ. സി. ഷുക്കൂറിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കിയ സംസ്ഥാന പ്രസിഡണ്ടിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ജില്ലാ യോഗം അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്റെ ഒഴിവില്‍ ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ടായി അഡ്വ. എം.ടി.പി കരീമിനെ തെരഞ്ഞെടുത്തു.
ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നിഷ്ഠൂരമായി അരുംകൊല നടത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രമായി ആരോപിക്കപ്പെടുന്ന പി. ജയരാജനെ സംഘ്പരിവാര്‍ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി കാണുന്നത് കോഴിയുടെ സംരക്ഷണത്തിന് കുറുക്കനെ കാണുന്നതിന് തുല്യമാണ്. പി. ജയരാജന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വെറുംതട്ടിപ്പാണ്. കണ്ണൂര്‍ പാട്യത്തെ തന്റെ വീടിന് വിളിപ്പാടകലെയുള്ള പാര്‍ട്ടി ഗ്രാമമായ അടിയാറാപ്പാറയിലെ പള്ളിയില്‍ ഒരു വര്‍ഷം മുമ്പ് നിസ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ച നാല്പതോളം പേരെ കള്ളക്കേസില്‍പ്പെടുത്തി രണ്ടാഴ്ചയോളം ജയിലടച്ചപ്പോള്‍ ന്യൂനപക്ഷ രക്ഷകവേഷം കെട്ടുന്ന പി. ജയരാജന്‍ എവിടെയായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
മെമ്പര്‍ഷിപ്പടി സ്ഥാനത്തിലുള്ള ലോയേഴ്‌സ് ഫോറം ജില്ലാ കൗണ്‍സില്‍ യോഗം അടുത്ത മാസാവസാനം ചേരും. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സി.എന്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.എ ഖാലിദ്, അഡ്വ. സക്കീര്‍ അഹമ്മദ്, അഡ്വ. എം.ടി.പി കരീം, അഡ്വ. കെ.കെ മുഹമ്മദ് ഷാഫി, അഡ്വ. വി.എം മുനീര്‍, അഡ്വ. ബി. ഷംസുദ്ദീന്‍, അഡ്വ. ആയിഷാ തസ്‌നീമ, അഡ്വ. സമീറ ഫൈസല്‍, അഡ്വ. സി.എന്‍ ആയിഷ സഫീറ, അഡ്വ. ഷമ്മ ഇബ്രാഹിം പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി.എ ഫൈസല്‍ സ്വാഗതം പറഞ്ഞു. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായ കരീം മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?