ടേക്ക്ഓഫിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തി; പൈലറ്റിനെ ഫ്‌ളൈ ദുബൈ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ദുബൈ: (www.kvartha.com 28/08/2018) ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഫ്‌ളൈ ദുബൈ പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കാഠ്മണ്ഡുവില്‍ നിന്നും ദുബൈയിലേക്കുള്ള എഫ് ഇസെഡ് 8018 വിമാനത്തിലെ പൈലറ്റാണ് മദ്യപിച്ചതായി തെളിഞ്ഞത്. ഇതേതുടര്‍ന്ന് വിമാനം പുറപ്പെടാന്‍ 10 മണിക്കൂറോളം വൈകി.

വിമാനത്തിലെ ഒരു ജീവനക്കാരന് പൈലറ്റ് മദ്യപിച്ചതായി സംശയം തോന്നുകയും, വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി.

സംഭവം ഫ്‌ളൈ ദുബൈ സ്ഥിരീകരിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഫ്‌ളൈ ദുബൈ പ്രതികരിച്ചു.
Dubai, Gulf, Flight, News, Fly Dubai sacks pilot found drunk before flight

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Flight, News, Fly Dubai sacks pilot found drunk before flight 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?