കഴുത്തറുക്കുന്ന ദൃശ്യം വാട്‌സ് ആപ്പിലിട്ട് ആര്‍ഷ

തൊടുപുഴ: (www.kvartha.com 02.08.2018) ഇടുക്കി വണ്ണപ്പുറത്ത് കൊല ചെയ്യപ്പെട്ട നാലംഗ കുടുംബത്തിലെ ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം പോസ്റ്റ് ചെയ്തിരുന്നതായി അധ്യാപകര്‍ പറയുന്നു. ഇതേതുടര്‍ന്ന് ഇനി ഇതാവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പു ആര്‍ഷയ്ക്ക് നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു.

അതേസമയം കൊല ചെയ്യപ്പെട്ടുവെന്നു കരുതുന്ന ഞായറാഴ്ച രാത്രി 10.53 വരെ ആര്‍ഷ വാട്‌സ് ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതായാണു സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരം. ഇതിനു ശേഷം അധികം വൈകാതെ തന്നെ കൊല നടന്നിട്ടുണ്ടാകുമെന്നാണു പോലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചു.

Arsha posted a crime scene in whatsapp group says teachers, Thodupuzha, News, Trending, Murder, Crime, Criminal Case, Police, Whatsapp, Friends, Teacher, Kerala

തൊടുപുഴ ഗവ. ബിഎഡ് കോളജില്‍ ഒന്നാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു ആര്‍ഷ. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിഎ എക്കണോമിക്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഎഡിനു ചേര്‍ന്നത്.

അതേസമയം, കമ്പകക്കാനത്തെ അയല്‍വാസികളോടും ബന്ധുക്കളോടും കാര്യമായ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും കൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പു വരെ വണ്ണപ്പുറം പഞ്ചായത്തിലെ ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു കൃഷ്ണനെന്നു വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സജീവന്‍ പറഞ്ഞു.

പൊതുപരിപാടികള്‍ക്കെല്ലാം കൃത്യമായി പങ്കെടുത്തിരുന്നു. നന്നായി സംസാരിക്കുമായിരുന്ന കൃഷ്ണന്റെ വാക്കുകളില്‍ ആരും വീണുപോകുമെന്നു വണ്ണപ്പുറം നിവാസികള്‍ പറയുന്നു. വീടിന്റെ പരിസരം വിട്ടുള്ളവരോട് നല്ല അടുപ്പമാണു കൃഷ്ണന് ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Arsha posted a crime scene in whatsapp group says teachers, Thodupuzha, News, Trending, Murder, Crime, Criminal Case, Police, Whatsapp, Friends, Teacher, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?