കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സ്വന്തം സഹോദരന്‍ കൊലപ്പെടുത്തിയതാണെന്ന് സംശയം

മൂഡുബിദ്രി: (www.kasargodvartha.com 19.08.2018) കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം സഹോദരന്‍ കൊലപ്പെടുത്തിയതാണെന്ന് സംശയം. മൂഡുബിദ്രിയിലെ വസ്ത്രാലയത്തില്‍ ജോലിക്കാരനായ സുദര്‍ശനെ (28)യാണ് മറവൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുദര്‍ശന്റെ മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് സുദര്‍ശന്‍ ജോലി കഴിഞ്ഞ ശേഷം സഹോദരന്‍ സുധീറിനൊപ്പം ബൈക്കില്‍ പോയതായിരുന്നു. ഇതിനു ശേഷമാണ് സുദര്‍ശനെ കാണാതായത്. അന്വേഷണത്തിനൊടുവിലാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുദര്‍ശന്‍ മാതാവിന്റെ പേരിലുള്ള 2.7 ഏക്കര്‍ സ്ഥലം 27 ലക്ഷം രൂപയ്ക്ക് വില്‍പന നടത്തിയിരുന്നു. ഇതിന്റെ അഡ് വാന്‍സായി ആറ് ലക്ഷം രൂപ ലഭിക്കുകയും ചെയ്തിരുന്നു. മൂന്ന് ലക്ഷം രൂപ ഇതില്‍ നിന്നും സുധീറിന് നല്‍കി. എന്നാല്‍ സുധീര്‍ നടത്തുന്ന ഇലക്ട്രോണിക്‌സ് കട ലാഭത്തിലല്ലാതായതോടെ ബാക്കി മൂന്ന് ലക്ഷം കൂടി ചോദിച്ച് സുദര്‍ശനെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സുദര്‍ശനെ സുധീര്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണം പോലീസ് നടത്തിവരികയാണ്.

Karnataka, News, Mangalore, Missing, Youth, Murder, Brothers, River, National, Top-Headlines, brother suspected, Missing man found dead - murder by own brother suspected.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, News, Mangalore, Missing, Youth, Murder, Brothers, River, National, Top-Headlines, brother suspected, Missing man found dead - murder by own brother suspected. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?