കാരുണ്യത്തിന്റെ കൈത്താങ്ങുമായി കാസര്‍കോട് പോലീസ്; പ്രകൃതി ദുരന്തമേഖലയിലേക്ക് ടണ്‍ കണക്കിന് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളുമായി ലോറികള്‍ പുറപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 17.08.2018) കാരുണ്യത്തിന്റെ കൈത്താങ്ങുമായി കാസര്‍കോട് പോലീസ്. പ്രകൃതി ദുരന്തമേഖലയിലേക്ക് ടണ്‍ കണക്കിന് വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളുമായി ലോറികള്‍ പുറപ്പെട്ടു. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ലോറികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തതോടെയാണ് ദുരന്തമേഖലയിലേക്ക് തിരിച്ചത്.
കാസര്‍കോട് ജനമൈത്രി പോലീസാണ് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ചത്. പൊതുജനങ്ങളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും വലിയ പിന്തുണയാണ് പോലീസിന് ലഭിച്ചത്. 50 കിലോയുടെ 125 പാക്കറ്റ് അരി, 25 കിലോയുടെ 10 പാക്കറ്റ്, 10 കിലോയുടെ 10 പാക്കറ്റ്, 30 കിലോയുടെ രണ്ട് പാക്കറ്റ് അവല്‍, 50 കിലോ പഞ്ചസാര, 50 കിലോയുടെ മൂന്ന് പാക്കറ്റ് ചെറുപയര്‍, 50 കിലോ കടല, 100 ഗ്രാമിന്റെ 100 പാക്കറ്റ് ചായപ്പൊടി, 100 ഗ്രാമിന്റെ 100 പാക്കറ്റ് കാപ്പിപ്പൊടി, ഒരു കിലോയുടെ 300 പാക്കറ്റ് ഉപ്പ്, 250 മെഴുകുതിരികള്‍, 250 തീപ്പെട്ടി, 10 ടോര്‍ച്ച്, 350 നാപ്കിന്‍, 100 സ്‌നഗ്ഗി, 300 ചൂരിദാര്‍, 350 ചൂരിദാര്‍ ടോപ്, 50 ഷാള്‍, ഷര്‍ട്ട് -ടീ ഷര്‍ട്ട് 300 എണ്ണം, 20 ബെഡ്ഷീറ്റ്, മൂന്ന് കാസറോള്‍, ആറ് കുര്‍ത്ത, 200 കുട്ടികളുടെ ഡ്രസ്, 50 നൈറ്റി, 10 സാരി, 10 പാന്റ്‌സ്, 50 ലെഗിന്‍സ്, രണ്ട് ബ്ലാങ്കറ്റ്, 10 ബാന്‍ഡ് എയ്ഡ്, 20 പായ, 400 ടൂത്ത് ബ്രഷ്, 300 ടൂത്ത് പേസ്റ്റ്, 400 സോപ്പ്, 500 ബിസ്‌ക്കറ്റ്, 300 പാക്കറ്റ് റസ്‌ക്, 75 ജോഡി ചെരിപ്പ്, മൂന്ന് എണ്ണം വീതം ബക്കറ്റ്, കപ്പ്, 20 പാത്രങ്ങള്‍, ഒരു ലിറ്ററിന്റെ 3,000 ബോട്ടില്‍ മിനറല്‍ വാട്ടര്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയാണ് കാസര്‍കോട് നിന്ന് കൊണ്ടുപോയത്.
എ ആര്‍ ക്യാമ്പിലെ അസി. കമാന്റന്റ് പ്രേംകുമാര്‍, ഡി വൈ എസ് പി ഹസൈനാര്‍, സി ഐ അബ്ദുര്‍ റഹീം, കോസ്റ്റല്‍ സി ഐ സിബി തോമസ്, പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാര്‍, പി ആര്‍ ഒ എസ് ഐ വേണുഗോപാല്‍, എസ് ഐ മോഹനന്‍, എ എസ് ഐ കെ പി വി രാജീവന്‍, എ എസ് ഐ ഉണ്ണികൃഷ്ണന്‍, എ എസ് ഐ ഉണ്ണികൃഷണന്‍, സി പി ഒമാരായ രൂപേഷ് കെ, മധു കാര്യത്ത്, മുരുകന്‍, എന്‍ കുഞ്ഞബ്ദുല്ല, കുമാരന്‍, ഡ്രൈവര്‍ ചെറിയാന്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംബന്ധിച്ചു. സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലാണ് സാധനവുമായി ലോറികള്‍ ദുരിതബാധിത കേന്ദ്രത്തിലേക്ക് പോകുന്നത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി മറ്റൊരു ലോറിയും പുറപ്പെട്ടിട്ടുണ്ട്. വിവിധ സ്‌റ്റേഷനുകളില്‍ നിന്നായെത്തിച്ച സാധനങ്ങള്‍ ഹൊസ്ദുര്‍ഗില്‍ നിന്നും കാസര്‍കോടു നിന്നുമായാണ് പുറപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Police, Rain, Kasaragod Police's help for flood affected peoples
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment