കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് അടിയന്തര സാഹചര്യം

തിരുവനന്തപുരം:(www.kasargodvartha.com 15/08/2018) സംസ്ഥാനത്ത് ഭീതിയൊഴിയുന്നില്ല. കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സാഹചര്യമാണ് കേരളത്തിലുള്ളത്. 18 വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചരിത്രത്തില്‍ ഇതാദ്യമായാണ് സംസ്ഥാനം ഇത്രയും വലിയ പ്രളയദുരന്തത്തെ നേരിടുന്നത്. പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്നു വിട്ടിരിക്കുകയാണ്. ജലനിരപ്പ് 140 അടിയായതോടെ പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 140.50 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പത്ത് ഷട്ടറുകള്‍ ഒരടി വീതമാണ് ഉയര്‍ത്തിയിട്ടുളളത്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത് വഴിയാണ് വെള്ളം ഒഴിക്കിവിടുന്നത്. ഇതേതുടര്‍ന്ന് പെരിയാറിന്റെ തീരത്തുനിന്നും നാലായിരത്തിലധികം അളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. പമ്പ, ചാലക്കുടിപ്പുഴ എന്നിവയും കരകവിഞ്ഞു. ബാണാസുര സാഗറിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്.

News, Thiruvananthapuram, Kerala, Rain, Trending, Heavy rain,red alert in Kerala


തുറന്നുവിട്ടിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.28 അടിയാണ്. ഇടുക്കിയില്‍ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് 750 ക്യുമെക്സ് മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ് തുടരുന്നത്.

കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി മാത്രം അഞ്ച് തവണയാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയത്. വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും കാസര്‍കോട്ട് മഴയ്ക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ മഴയാണ് കാസര്‍കോട്ട് പെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Rain, Trending, Heavy rain,red alert in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?