ഉദുമ മണ്ഡലത്തില്‍ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് പരിശീലനം തുടങ്ങി

മേല്‍പറമ്പ് (www.evisionnews.co): യൂത്ത് ലീഗ് നവമ്പര്‍ 24ന് ആരംഭിക്കുന്ന യുവജന യാത്രയോടനുബന്ധിച്ച് സമൂഹത്തിന് സമര്‍പിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ ജില്ലയിലെ ആദ്യ പരിശീലനം ഉദുമ മണ്ഡലത്തിലെ ചെമനാട് പഞ്ചായത്തില്‍ മേല്‍ പറമ്പ് ലുലു സകൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു.യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദ്ധേശ ങ്ങള്‍ നല്‍കി. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളികെ തെക്കില്‍ സ്വാഗതം പറഞ്ഞു.

വൈറ്റ് ഗാര്‍ഡ് സംസ്ഥന വൈസ് ക്യാപ്റ്റന്‍ ബദ്‌റുദ്ധീന്‍ കെകെ, ജില്ലാ ക്യാപ്റ്റന്‍ സി.ബി ലത്തീഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഉദുമ, കാസര്‍കോട് മണ്ഡലം ക്യാപ്റ്റന്മാരായ ആഷിഖ് പള്ളിക്കര, അബൂബക്കര്‍ എര്‍മാളം, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി അസ്ലം കീഴൂര്‍, ചെമനാട് പഞ്ചായത്ത് സെക്രട്ടറി ശംസുദ്ധീന്‍ ചിറാക്കല്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി നഷാത്ത് പരവനടുക്കം, അബ്ദുല്ല ഒറവങ്കര, മജീദ് അല്‍ഫലാഹ്, ഖാദര്‍ മിര്‍ഷാദ്, നവാസ് ചെമ്പിരിക്ക, സി.എം അഷ്‌റഫ് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?