പ്രസിഡന്റിന് നല്‍കുന്ന സുരക്ഷ നല്‍കിയാല്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്താം: പര്‍വേശ് മുഷറഫ്
ലണ്ടന്‍: (www.kvartha.com 29.08.2018) വിചാരണയ്ക്ക് പ്രത്യേക കോടതിയില്‍ ഹാജരാകാതെ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫ്. പാക് പ്രസിഡന്റിന് നല്‍കുന്ന സുരക്ഷ തനിക്ക് നല്‍കിയാല്‍ താന്‍ രാജ്യത്ത് തിരിച്ചെത്താമെന്നാണ് മുഷറഫിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അക്തര്‍ ഷാ ആണ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
അനാരോഗ്യവും സുരക്ഷ പ്രശ്‌നവും മൂലമാണ് മുഷറഫ് വിചാരണയ്ക്ക് എത്താത്തതെന്ന് അഭിഭാഷകന്‍ പറഞ്ഞു. മുഷറഫിന് പാക്കിസ്ഥാനില്‍ വധഭീഷണിയുണ്ട്. അതിനാല്‍ തന്നെ പാക്കിസ്ഥാനിലേയ്ക്ക് പോകരുതെന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശമുണ്ട്. പ്രസിഡന്റിന് നല്‍കുന്ന സുരക്ഷ നല്‍കിയാല്‍ മുഷറഫ് പാക്കിസ്ഥാനിലെത്തുമെന്നും അക്തര്‍ ഷാ പറഞ്ഞു.
ബുധനാഴ്ചയാണ് മുഷറഫിന്റെ കേസിന്റെ വിചാരണ പുനരാരംഭിക്കുന്നത്. മൂന്നംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. 2007ല്‍ മുഷറഫ് ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥയെ സംബന്ധിച്ചും കോടതി വിചാരണ ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Meanwhile, a special court in Pakistan is all set to resume hearing the high-treason case against Musharraf today (Wednesday).

Keywords: World, Pakistan, Parwesh Mushraff
Powered by Info News For You

Comments
Post a Comment