ബേക്കല്‍ കോട്ടയില്‍ ഒറ്റയടിക്ക് പ്രവേശന ഫീസ് ഇരട്ടിയോളമാക്കി; സന്ദര്‍ശകര്‍ക്ക് ഇരുട്ടടി
ബേക്കല്‍: (www.kasargodvartha.com 09.08.2018) ജില്ലയിലെ ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയില്‍ ഒറ്റയടിക്ക് പ്രവേശന ഫീസ് ഇരട്ടിയോളമാക്കിയത് സന്ദര്‍ശകര്‍ക്ക് ഇരുട്ടടിയായി. രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലേക്കുമുള്ള പ്രവേശന ഫീസ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ബേക്കല്‍കോട്ടയില്‍ സന്ദര്‍ശക ഫീസ് കുത്തനെ കൂട്ടിയത്.
ആഭ്യന്തര സന്ദര്‍ശകര്‍ക്ക് 15 രൂപയുണ്ടായിരുന്നത് 25 രൂപയായാണ് വര്‍ധിപ്പിച്ചത്. വിദേശികള്‍ക്ക് 200 രൂപയുണ്ടായിരുന്ന ഫീസ് 300 രൂപയായി വര്‍ധിപ്പിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് നിരക്ക് കൂട്ടിയത്. നിരക്ക് വര്‍ധന ബുധനാഴ്ച തന്നെ പ്രാബല്യത്തില്‍ വന്നു.
ബേക്കല്‍ കോട്ടയില്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് സന്ദര്‍ശക ഫീസ് ആവശ്യമില്ല. ഫീസ് അടിക്കടി വര്‍ധിപ്പിക്കുന്നത് കാരണം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കുറയുന്നതായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. രണ്ടര വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂന്നര ലക്ഷം പേര്‍ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അധികൃതര്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വ്യക്തമായ കണക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഫീസ് വര്‍ധന അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിലും ബേക്കല്‍ കോട്ടയുടെ വികസന കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
നേരത്തെ അഞ്ച് രൂപയുണ്ടായിരുന്ന പ്രവേശന നിരക്ക് 15 രൂപയായി രണ്ടിരട്ടിയാണ് വര്‍ധിപ്പിച്ചത്. അതിനിടെ ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവന്നത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
ദൃഷ്ടി ലൈഫ് സേവിംഗ് എന്ന സ്വകാര്യ സ്ഥാപനമാണ് ബേക്കല്‍ കോട്ട വാങ്ങുന്നതിനായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ ബേക്കല്‍ കോട്ടയ്ക്ക് പുറമെ മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.
Related News:

ചെങ്കോട്ടയ്ക്ക് പിന്നാലെ കേന്ദ്രം വില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളില്‍ ബേക്കല്‍ കോട്ടയും; വാങ്ങുന്നത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനം;കേരളത്തില്‍ നിന്ന് മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ കമ്പനിക്ക്
ബേക്കല്‍കോട്ട വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു; ഡിവൈഎഫ്‌ഐ കോട്ടയ്ക്കുമുന്നില്‍ പ്രതിഷേധക്കോട്ട തീര്‍ക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fees, Bekal, News, Kasaragod, Bekal Fort, Entry fees increased in Bekal fort
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment