റഷ്യയില്‍ പരിശീലനത്തിനൊരുങ്ങി മെല്‍ബിന്‍, പാലാ സെന്റ് തോമസ് കോളജിന് അഭിമാനം

രാമപുരം: (www.kvartha.com 06.08.2018) ഇന്ത്യയും റഷ്യയും തമ്മിലുള്ള രാജ്യാന്തര സഹകരണത്തിന്റെ ഭാഗമായി നടത്തുന്ന എന്‍.സി.സി. യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം(വൈ.ഇ.പി.) പരിശീലനത്തില്‍ കേരളാ, ലക്ഷദ്വീപ് എന്‍.സി.സി. നേവല്‍ വിഭാഗത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ തയ്യാറായി കോട്ടയം പാലാ സെന്റ്. തോമസ് കോളജിലെ മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ മെല്‍ബിന്‍ ജോഷി.

ഈമാസം ആറിന് ഡെല്‍ഹിയിലെത്തി പരിശീലനത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് മെല്‍ബിന്‍ റഷ്യയ്ക്ക് പോകുന്നത്. റഷ്യയില്‍ പേമില്‍ വച്ച് 12 ദിവസമാണ് ക്യാമ്പ്. ഡെല്‍ഹിയില്‍ വച്ച് നടന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പില്‍നിന്നും വിവിധ ഘട്ടങ്ങളായി നടന്ന സെലക്ഷനിലൂടെയാണ് റഷ്യയില്‍ പോകുവാനുള്ള അവസരം ലഭിച്ചത്. യൂണിഫോമും മറ്റു അനുബന്ധ സാമഗ്രികളും ഡെല്‍ഹിയില്‍ നിന്നും ലഭിക്കും. എന്‍.സി.സി. ഡെപ്യൂട്ടി ജനറലിന്റെ ക്യാമ്പ് സൈറ്റിലാണ് ഡെല്‍ഹിയില്‍ പരിശീലനം.
Melbon go to Russia fort raining, Russia, News, NCC, Student, Ernakulam, New Delhi, Kerala

വിവിധ രാജ്യങ്ങളില്‍ നിന്നും കേഡറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും 25 കുട്ടികള്‍ക്കും, കേരളത്തില്‍ നിന്നും രണ്ടുപേര്‍ക്കുമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട്‌സ് കോളജിലെ മൂന്നാം വര്‍ഷ വിരുദ വിദ്യാര്‍ത്ഥിയായ കീര്‍ത്തന സന്തോഷാണ് മറ്റൊരാള്‍.

കേരളത്തെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തവണ ക്യാമ്പുകളില്‍ മെല്‍ബിന്‍ പങ്കെടുത്തിട്ടുണ്ട്.

ഡെല്‍ഹിയിലെ ക്യാമ്പില്‍ വച്ച് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നീ പ്രമുഖരുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും മെല്‍ബിന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Melbon go to Russia fort raining, Russia, News, NCC, Student, Ernakulam, New Delhi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?