പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന വാദം കേന്ദ്ര ജല കമ്മിഷന്‍ തള്ളി, ശക്തമായ മഴയോടൊപ്പം കേരളത്തിലെ ഭൂപ്രകൃതിയും ദുരന്തത്തിന് ആക്കം കൂട്ടി

ന്യൂഡല്‍ഹി: (www.kvartha.com 29.08.2018) കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന വാദം തള്ളി കേന്ദ്ര ജല കമ്മിഷന്‍. ശക്തമായ മഴയോടൊപ്പം കേരളത്തിലെ ഭൂപ്രകൃതിയും ദുരന്തത്തിന് ആക്കം കൂട്ടിയെന്നും ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തിന് കാരണമായിട്ടില്ലെന്നും ജല കമ്മിഷന്‍ പ്രളയവിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര പറഞ്ഞു.

അണക്കെട്ടുകളില്‍ വളരെവേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റുവഴിയില്ലായിരുന്നുവെന്നും പ്രളയത്തെ കുറിച്ചുള്ള അന്തിമ പഠനറിപ്പോര്‍ട്ട് കമ്മിഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികലമായ വികസന പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയെന്നും അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ലായിരുന്നുവെന്നും സുബാഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയെ തുടര്‍ന്ന് പ്രതീക്ഷിക്കാത്ത രീതിയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തമായിരുന്നു കേരളത്തിലേത്. നൂറോ അമ്പതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമായിരുന്നു കേരളത്തില്‍ ഉണ്ടായത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കണക്കിലെടുത്ത് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Kerala, New Delhi, News, Rain, Water, Flood, Dam, Trending, Opening of dams did not cause floods: Central Water Commission 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?