സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സൈന്യത്തിന്റെ പേരില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ രമേശ് ചെന്നിത്തലയെന്ന് ആക്ഷേപം; പ്രതിപക്ഷ നേതാവിന്റെ ഗ്രൂപ്പില്‍ ഷയര്‍ ചെയ്തത് പ്രൈവറ്റ് സെക്രട്ടറി ഹബീബ്; ഒടുവില്‍ വിശദീകരണവുമായി സൈന്യം തന്നെ രംഗത്തെത്തിയതോടെ സംഭവം പൊളിഞ്ഞു, വാര്‍ത്ത തെറ്റാണെങ്കില്‍ നടപടി സ്വീകരിക്കാന്‍ വെല്ലുവിളിച്ച് പീപ്പിള്‍ ടിവി

തിരുവനന്തപുരം:(www.kvartha.com 20/08/2018) മുഖ്യമന്ത്രി പിണറായി വിജയനെയും രക്ഷാപ്രവര്‍ത്തനത്തെയും അധിക്ഷേപിച്ചുകൊണ്ട് സൈന്യത്തിന്റേതെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് പീപ്പിള്‍ ടിവി വാര്‍ത്ത. വാര്‍ത്ത തെറ്റാണെങ്കില്‍ നടപടി സ്വീകരിക്കാനും പീപ്പിള്‍ ടിവി വെല്ലുവിളിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഓപ്പോസിഷന്‍ ലീഡര്‍ -2 എന്ന ഗ്രൂപ്പില്‍ ഷയര്‍ ചെയ്ത വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് പീപ്പിള്‍ വാര്‍ത്ത പുറത്തുവിട്ടത്.

സൈന്യത്തിന്റെ യൂണിഫോമില്‍ എത്തിയ ഒരാള്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോയാണ് ഷയര്‍ ചെയ്യപ്പെട്ടത്. ഒടുവില്‍ വിശദീകരണവുമായി സൈന്യം തന്നെ രംഗത്തെത്തിയതോടെ സംഭവം പൊളിയുകയും ആള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

News, Thiruvananthapuram, Kerala, Ramesh Chennithala, Imposter wearing Army combat uniform in video; Allegation against Chennithala

എന്നാല്‍ ദുരുദ്ദേശ്യത്തോടെ വീഡിയോ ഷയര്‍ ചെയ്തുവെന്ന ആരോപണം ശരിയല്ലെന്നാണ് പ്രതിപക്ഷനേതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക്കില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ ഷയര്‍ ചെയ്ത വീഡിയോ ഗ്രൂപ്പുകളില്‍ ഷയര്‍ ചെയ്യുകയായിരുന്നുവെന്നും മറ്റു ഉദ്ദേശ്യങ്ങളൊന്നും ഇല്ലെന്നുമാണ് വിശദീകരണം. വീഡിയോ ഷയര്‍ ചെയ്തതിന്റെ പേരില്‍ വലിയ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നത്. വീഡിയോയെക്കുറിച്ചുള്ള മാധ്യമങ്ങളോട് ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചില്ല. ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കറിയില്ലെന്നും ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ലെന്നുമായിരുന്നു എവിടെയും തൊടാതെയുള്ള ചെന്നിത്തലയുടെ മറുപടി.

അതിനിടെ ചെന്നിത്തലയെ വെല്ലുവിളിച്ച് വാര്‍ത്ത ആദ്യമായി പുറത്തുവിട്ട പീപ്പിള്‍ ടിവി രംഗത്തെത്തി. നിരവധി ചേദ്യങ്ങളാണ് പീപ്പിള്‍ ചെന്നിത്തലയ്ക്ക് മുന്നില്‍ വെക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ എന്നും അവര്‍ ചോദിക്കുന്നു. ഇനി വാര്‍ത്ത തെറ്റാണെങ്കില്‍ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും പീപ്പിള്‍ വെല്ലുവിളിക്കുന്നുണ്ട്.

പീപ്പിള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍:

1. ഹബീബ് ഖാന്‍ അങ്ങയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചില്ല എന്ന് താങ്കള്‍ക്ക് പറയാമോ?

2. സൈന്യത്തിന്റെ പേരിലുളള വ്യാജ വീഡിയോ പ്രചരിപ്പിച്ച ഹബീബ് ഖാനെ താങ്കളുടെ സ്റ്റാഫില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറുണ്ടോ?

3. ഹബീബ് ഖാന്‍ അങ്ങനെ ചെയ്യില്ല എന്ന് താങ്കള്‍ പറഞ്ഞു. തെളിവ് ഞങ്ങള്‍ പുറത്തു വിടുന്നു. നടപടിയെടുക്കാനുളള രാഷ്ട്രീയ ആര്‍ജവം താങ്കള്‍ കാണിക്കുമോ?

4. വാട്ട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തതിനെ കുറിച്ച് ചോദ്യം ചോദിക്കുമ്‌ബോള്‍ അങ്ങ് ഫേസ്ബുക്ക് ലൈക്കിനെ കുറിച്ച് പറയുന്നതെന്തു കൊണ്ടാണ്?

5. കൈരളി പീപ്പിളിന്റെ വാര്‍ത്ത തെറ്റാണെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ താങ്കള്‍ തയ്യാറാണോ?

6. ചോദ്യങ്ങള്‍ക്ക് താങ്കള്‍ കൃത്യമായ മറുപടി നല്‍കാത്തതെന്താണ്?

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഞായറാഴ്ച രാവിലെ 9:47നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Imposter wearing Army combat uniform in video; Allegation against Chennithala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?