രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത്; ഹെലികോപ്ടറിലും ബോട്ടുകളിലും കയറാന്‍ ആളുകളില്‍ മടികാണിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 18.08.2018) ആളുകള്‍ ഹെലികോപ്ടറിലും ബോട്ടുകളിലും കയറാന്‍ മടികാണിക്കുന്നത് പ്രളയദുരന്തത്തില്‍ ഒറ്റപ്പെട്ടപോയവരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാവുന്നു. ഭയംകൊണ്ടും വീടുവിട്ടുപോകാനുള്ള വൈമനസ്യംകൊണ്ടുമാണ് ആളുകള്‍ ഹെലികോപ്ടറിലും ബോട്ടുകളിലും കയറാന്‍ മടികാണിക്കുന്നത്.

അതേസമയം ഹെലികോപ്ടറും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോള്‍ ആളുകള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷപ്രവര്‍ത്തകരോട് സഹകരിക്കാതിരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവുമാണ് നഷ്ടപ്പെടുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബൂക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;-

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തി. എന്നാല്‍ പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ദയവു ചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Helicopter, Boats, CM, Facebook, Flood, Rain, Trending, Kerala Floods; CM Advice on Rescue



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?