തെയ്യം കലാകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2018) തെയ്യം കലാകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം പള്ളത്തിങ്കാലിലെ മീത്തല്‍ വീട്ടില്‍ അമ്പാടി- ദേവകി ദമ്പതികളുടെ മകന്‍ കെ വി ഉണ്ണി (58)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഭാര്യ ഗിരിജയും മക്കളും ബന്ധു വീട്ടില്‍ സമയത്താണ് സംഭവം.

തറവാട് വീട്ടില്‍ പുത്തരി അടിയന്തിരം ഉണ്ടായിരുന്നു. അടിയന്തിരത്തിന് ഉണ്ണിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കാഴ്ച ശക്തി കുറവായതിനാല്‍ ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മക്കള്‍: ഷാജി (ചുമട്ടുതൊഴിലാളി, പെരിയ), സനീഷ്, ഷൈമ. മരുമകന്‍: കൃഷ്ണന്‍ പെരുവണ്ണാന്‍, ഉദയന്‍, കമലാക്ഷി, ലത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Hanged, Death, Obituary,Man found dead hanged in house 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?