പാചകവാതകം ചോര്‍ന്ന് വീട് കത്തിനശിച്ചു; പൊള്ളലേറ്റ വീട്ടമ്മ ആശുപത്രിയില്‍
കുമ്പള: (www.kasargodvartha.com 03.08.2018) പാചകവാതക സിലിണ്ടറിന്റെ പൈപ്പ് ഊരിയതിനെ തുടര്‍ന്നുണ്ടായ ചോര്‍ച്ചയില്‍ തീപിടിച്ച് വീട് കത്തിനശിച്ചു. പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. അനന്തപുരം കാമനബയലിലെ ഷരീഫിന്റെ ഓടിട്ട വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. ഷരീഫിന്റെ ഭാര്യ ആമിന (35)യ്ക്കാണ് കൈക്കും മറ്റും പൊള്ളലേറ്റത്.
കാസര്‍കോട് നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, ലീഡിങ് ഫയര്‍മാന്‍ എസ്. ഷാജി, ഫയര്‍മാന്‍മാരായ പി.ജി. ജീവന്‍, വിജി, രോഹിത്, കെ.എല്‍. ലിബിന്‍, ഡ്രൈവര്‍ ഇ. പ്രസീത്, ഹോംഗാര്‍ഡ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ തീയണക്കാനായി സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, fire, fire force, Top-Headlines, Kumbala, House burned after gas leak; House wife injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, hospital, fire, fire force, Top-Headlines, Kumbala, House burned after gas leak; House wife injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment