കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു

തിരുവനന്തപുരം:(www.kasargodvartha.com 18/08/2018) പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ തിരുവനന്തപുരം ഡിപ്പോയില്‍നിന്നു കൂടുതല്‍ സര്‍വീസ് നടത്തുന്നതായി കെഎസ്ആര്‍ടിസി. ഈ ജില്ലകളിലൂടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ബസുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങള്‍ വരെയും അവിടെനിന്നു തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജി അനില്‍കുമാര്‍ അറിയിച്ചു.

തിരുവനന്തപുരം - ആലപ്പുഴ - എറണാകുളം റൂട്ടില്‍ എറണാകുളം വരെയും തിരുവനന്തപുരം - കോട്ടയം റൂട്ടില്‍ കൊട്ടാരക്കര വരെയും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പോകുന്നുണ്ട്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകള്‍ അടൂരില്‍ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

News, Thiruvananthapuram, Kerala, KSRTC,KSRTC additional service to flood affected area from TVM depot

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, KSRTC,KSRTC additional service to flood affected area from TVM depot 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?