ഉപ്പളയിലെ അരുംകൊല: രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി

കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖി (22)നെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇരുവരും ആര്‍.എസ്.എസ് ക്രിമിനലുകളാണെന്ന് സി.പി.എം ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ സി.പി.എം നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ തന്നെ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. ഏതാനും കടകള്‍ രാവിലെ തുറന്നെങ്കിലും പിന്നീട് അടച്ചു. വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. സോങ്കാലിലെ അസീസിന്റെ മകനാണ് അബൂബക്കര്‍ സിദ്ദീഖ്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉപ്പളയിലും പരിസരങ്ങളിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദ ന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?